കണ്ണൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വാഴയും മരക്കിഴങ്ങുമെല്ലാം നശിപ്പിക്കുന്നു, സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കർഷകർ

കണ്ണൂർ വാരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുൻവശത്തുള്ള വയലിൽ കാട്ടുപന്നി ശല്യം രൂക്ഷം. എം. എ. പ്രദീപന്റെ ഇരുപതിൽ അധികം വാഴയും, മരക്കിഴങ്ങും, കെ. പി .ബാലകൃഷ്ണൻ നമ്പ്യാരുടെ 10 ൽ കൂടുതൽ വാഴയും കാട്ടുപന്നി നശിപ്പിച്ചു. ഇതിന് മുമ്പ് നിരവധി തവണ കൗൺസിലറോടും ബന്ധപ്പെട്ട അധികരികളോടും സംഭവം പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ഒന്ന് തിരിഞ്ഞു നോക്കാനുള്ള മനസ്ഥിതി പോലും ഉദ്യോഗസ്ഥർ കാണിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഈ അടുത്ത ദിവസങ്ങളിൽ സമീപത്തുള്ള നിരവധി കർഷകരുടെ വാഴയും, മരച്ചീനിയും കാട്ടുപന്നി യുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. കർഷകരുടെ ഉന്നമനത്തിനായി സർക്കാർ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.