സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി. കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്‍, കെ വി സുമേഷ് എന്നിവരെ ഉള്‍പ്പെടുത്തും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എന്നിവറം യോഗത്തിൽ പങ്കെടുത്തു.