എഐസിസി തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെ മത്സരിക്കും. മല്ലികാർജുൻ ഖാർഗെ നൽകിയ നാമനിർദേശ പത്രികയിൽ എ.കെ ആന്റണി ഒപ്പുവച്ചു. ഇന്ന് രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ശശി തരൂരും ദിഗ് വിജയ് സിംഗും 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിനായി എഐസിസി ആസ്ഥാനത്ത് മുന്നിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.