മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും മന്ത്രിമാരും അടുത്ത മാസം യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം അരംഭിക്കും. ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലാൻഡ് സന്ദർശനം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും. ഫിൻലൻഡിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം. കൂടാതെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടുത്ത മാസം പാരിസ് സന്ദർശിക്കും.