ജഗ്ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ഇന്ന് ചുമതലയേൽക്കും

ജഗ്ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ഇന്ന് ചുമതലയേൽക്കും. രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധൻകർ ഇന്ന് സത്യവാചകം ചൊല്ലുക. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. 12 .30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. രാജസ്ഥാനിലെ ജൂൺ ജനു സ്വദേശിനിയാണ് ജഗ്ദീപ് ധൻകർ. പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാർ എംപിമാർ ,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയായി സത്യ വാചകം ചൊല്ലുന്ന ജഗ്ദീപ് ധൻകർ തന്നെയാണ് ഇനിമുതൽ രാജ്യസഭയുടെ ചെയർമാനും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടിയുണ്ട് ജഗ്ദീപ് ധൻകറിന് . 74 .36 ശതമാനം വോട്ടാണ് ജഗ്ദീപ് ധൻകർ നേടിയത്.