പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ പൊതുപ്രവര്‍ത്തകയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി

ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയും ഡിവൈഎഫ്ഐ ഭാരവാഹിയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകളായ സൂര്യപ്രിയയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.24 വയസ്സായിരുന്നു. മംഗലം ചിക്കോട് സ്വദേശി സുജീഷ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവുമായിരുന്നു.