ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍ മുക്കുംപുഴ വനമധ്യത്തിലുള്ള ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇവരെ സഹായിച്ച പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു

ശക്തമായ മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് സുരക്ഷിതമായി കോളനിയിലേക്ക് മാറ്റിയത് . ഒരു സ്ത്രീ പെണ്‍കുഞ്ഞിന്‌ കാട്ടില്‍ വച്ച് ജന്മം നൽകി. കനത്ത മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.