ഭാര്യയുമായി വലിയ വഴക്കാണ്, പരിഹരിക്കാൻ അവധി വേണം, വ്യത്യസ്തമായി ക്ലർക്കിന്റെ അവധി അപേക്ഷ

മിക്ക ഉദ്യോഗസ്ഥരും പല കാര്യങ്ങൾക്കും ലീവ് എടുക്കുന്നത് സാധാരണമാണ്. എന്നാലോ ലീവിന് അപേക്ഷിക്കുമ്പോൾ മേലുദ്യോ​ഗസ്ഥർ എപ്പോഴും ലീവ് അനുവദിച്ച് തരണം എന്നില്ല. ചിലപ്പോൾ ലീവിന്റെ കാരണം വളരെ പ്രാധാന്യമുള്ളത് ആയിരിക്കും അതുകൊണ്ട് തന്നെ മറ്റ് പല കാരണങ്ങൾ പറഞ്ഞും ലീവെടുക്കുന്നവർ ഉണ്ട്. എന്നാൽ, കാൺപൂരിൽ നിന്നുള്ള ഒരു ക്ലർക്ക് വളരെ സത്യസന്ധമായി ഒരു കാര്യം പറഞ്ഞ് ലീവെടുത്തിരിക്കുകയാണ്.

ആ ക്ലാർക്കിന്റെ സത്യസന്ധതയെ പുകഴ്ത്തുകയാണ് സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം. ഷംഷാദ് അഹമ്മദ് എന്നാണ് ക്ലർക്കിന്റെ പേര്. ഭാര്യയുമായി ഒരു വലിയ വഴക്ക് നടന്നു എന്ന് വിശദീകരിച്ചിരിക്കുകയാണ് അവധി അപേക്ഷയിൽ ഷംഷാദ്. അദ്ദേഹം പറയുന്നതനുസരിച്ച്, ഭാര്യയുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ അവരുടെ മകളെയും രണ്ട് പേരക്കുട്ടികളെയും കൊണ്ട് അടുത്ത ഗ്രാമത്തിലെ സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഭാര്യ പോയത് ഷംഷാദിനേ വളരെ അധികം വേദനിപ്പിച്ചു.തൻ്റെ ഭാര്യയെയും കുടുംബത്തെയും തിരികെ കൊണ്ടുവരാനാണ് ഷംഷാ​ദിന് ലീവ് വേണ്ടത്.