നടിയെ ആക്രമിച്ചകേസിൽ നടിക്കും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. വിഷയം വിചാരണാ കോടതി പരിശോധിച്ചു വരുന്നതിനിടെ അതിജീവിതയെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചതെങ്ങനെയെന്ന് ദിലീപ് ചോദിച്ചു. നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചു. നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്. അക്രമിച്ച് പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണെന്നും ദിലീപ് പറഞ്ഞു. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിലാണ് ദിലീപിന്റെ ആരോപണം. അതിജീവിതയ്ക്കും മുൻ ഭാര്യക്കും എതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്. ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാണ് കുടുക്കാൻ ശ്രമിക്കുന്നത്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ പാടില്ല. പലവിധത്തിൽ വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. താൻ നേരിടേണ്ടി വന്ന മാധ്യമ വിചാരണയെക്കുറിച്ചും ദിലീപ് ഹരജിയിൽ പറയുന്നുണ്ട്.