പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 4 ദിവസം പിന്നിട്ടപ്പോഴേക്കും തകര്‍ന്ന  യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി നരേന്ദ്രമോദി 4 ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്‌സ്പ്രസ് വേ തകര്‍ന്നു. ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളാണ് മഴയില്‍ തകര്‍ന്നത്. 8000 കോടിയോളം രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവാക്കിയത്.
ജൂലായ് 16നാണ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇത് തകര്‍ന്നു. എക്‌സ്പ്രസ് വേയുടെ വിവിധ ഇടങ്ങളില്‍ ടാര്‍ ഒലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടതോടെ നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമായി.
രാത്രിയില്‍ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും ഇവിടെ അപകടത്തില്‍ പെട്ടു. ചിരിയ, അജിത്ത്മല്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് തകര്‍ന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി അധികൃതര്‍ പറയുന്നു. ഏഴു ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്.