റെയിൽ പാളത്തിൽ കല്ല് പെറുക്കി വെച്ച സംഭവത്തിൽ സാമൂഹ്യ ദ്രോഹികളെ തിരിച്ചറിയണം : നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി

അപകടമാം വിധം പാപ്പിനിശ്ശേരിയിൽ റെയിൽപ്പാളത്തിൽ കല്ലുകൾ പെറുക്കി വെച്ച് വൻ അപകട സാദ്ധ്യതക്ക് വഴി തെളിച്ച ഗൂഢ സംഘത്തെ കണ്ടെത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് റഷീദ് കവ്വായിയും കോഡിനേറ്റർ ആർട്ടിസ്റ്റ് ശശികലയും ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഈ ഗൂഢ നീക്കം നിസ്സാരമായി കാണാൻ പറ്റുന്നതല്ലെന്നും വൻ അട്ടിമറിയാണ് ഇതിന്റെ പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തക്ക സമയത്ത് ഇടപെട്ടു നടപടി സ്വീകരിച്ച വളപട്ടണം പോലീസ്, ആർ.പി.എഫ്, ജി. ആർ.പി. എന്നിവരുടെ ഇടപെടൽ അങ്ങേയറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നുവന്നും പ്രസ്താവനയിൽ പറഞ്ഞു.