മൈക്രോപ്ലാസ്റ്റിക്ക് തിന്ന് കടൽ വൃത്തിയാക്കുന്ന യന്ത്ര മീനുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?

മൈക്രോപ്ലാസ്റ്റിക്ക് തിന്ന് കടൽ വൃത്തിയാക്കുന്ന യന്ത്ര മീനുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെയൊന്നുണ്ട്. ചൈനയിലെ സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം.

മീനിന്റെ രൂപത്തിലുള്ള ഇത്തരം റോബോട്ടുകൾ കടലിനെ പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. 30 ഡിസൈനുകളിലായി 40 -ഓളം യന്ത്രമീനുകൾ ഇതിനോടകം ഗവേഷകർ നിർമിച്ചു കഴിഞ്ഞു.1.3 സെന്റീമീറ്റർ (0.5 ഇഞ്ച്) വലിപ്പമുള്ള റോബോട്ട് മത്സ്യത്തെയാണ് നിർമിച്ചിരിക്കുന്നത്.

കടലിനുള്ളിലൂടെ ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചെയ്യാനും റോബോട്ടിനെ പ്രാപ്തമാക്കുകയാണ് ഗവേഷക സംഘത്തിന്റെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഒരു കനംകുറഞ്ഞ മിനിയേച്ചറൈസ്ഡ് റോബോട്ട് വികസിപ്പിച്ചെടുത്തു. ഇത് പല തരത്തിൽ ഉപയോഗിക്കാനാകും.

റോബോട്ട് മത്സ്യത്തിൽ ഒരു പ്രകാശം വികിരണം ചെയ്യപ്പെടുന്നു. ഇത് മത്സ്യത്തെ ചിറകുകൾ അടിക്കാനും ശരീരം ചലിപ്പിക്കാനും സഹായിക്കും. മറ്റ് മത്സ്യങ്ങളെയോ കപ്പലുകളിലോ ഇടിക്കാതിരിക്കാതെ മത്സ്യത്തെ നിയന്ത്രിക്കാൻ ഗവേഷകർക്ക് കഴിയും.ഒരു റോബോട്ട് മത്സ്യത്തെ മറ്റൊരു മത്സ്യം ഭക്ഷിച്ചാൽ, ഇത് പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ദോഷം കൂടാതെ ദഹിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകൻ പറഞ്ഞു.

റോബോട്ട് മത്സ്യത്തിന് മലിനീകരണത്തെ ആഗിരണം ചെയ്യുവാനും സാധിക്കും. കേടുപാടുകൾ സംഭവിച്ചാലും സ്വയം വീണ്ടെടുക്കാൻ കഴിയുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മിക്ക കൃത്രിമ സോഫ്റ്റ് റോബോട്ടുകളേക്കാളും വേഗത്തിൽ ഇതിന് സെക്കൻഡിൽ 2.76 ശരീര ദൈർഘ്യം വരെ നീന്താൻ കഴിയും.