സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയ്ക്കും പിസി ജോർജിനുമെതിരെ സരിത

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയ്ക്കും പിസി ജോർജിനുമെതിരെ സരിത. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും പി സി ജോർജും വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചെന്ന കേസിലെ സരിത നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴി പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നൽകി.

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിൽ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും.