വയനാട് കൽപ്പറ്റയിലെ എം. പി ഓഫീസിൽ എസ്.എഫ്. ഐ. പ്രവർത്തകർ ആക്രമിച്ചു. ഓഫീസിനുള്ളിൽ കയറിയ പ്രവർത്തകർ സാധനകൾ മുഴുവനായി അടിച്ചു തകർത്തു. സ്റ്റാഫിനെ മര്ദിച്ചതായും കോൺഗ്രസ് ആരോപിച്ചു. പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചു നടത്തിയ മാർച്ചിലാണ് അക്രമമുണ്ടായത്.
രാഹുലിനെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയൻ ഏറ്റെടുത്തെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയതിൽ സിപിഎം അറിഞ്ഞു കൊണ്ടാണെന്നും പോലീസ് സഹായം ചെയ്തിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.