തൃക്കാക്കരയില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സംഘടന അടുത്തകാലത്തായി കുറച്ചുകൂടി ശക്തി പ്രാപിച്ചു. സഭയുടെ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മതതീവ്രവാദത്തിനെതിരെ സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. ബിജെപി കേരളത്തില്‍ മൂന്നാം ബദലാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആം ആദ്മി വോട്ട് എന്‍ ഡി എയ്ക്ക് ലഭിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ട്വന്റി ട്വന്റി വോട്ട് സര്‍ക്കാരിനെതിരാകും. പിസി ജോര്‍ജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.