തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രൂരമർദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ദൃശ്യമാധ്യമങ്ങളിൽ കൃത്യമായ തെളിവുണ്ട്. കള്ളക്കേസ് എടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ഡൽഹി പൊലീസും കേരള പൊലീസും ഒരു പോലെയാണ് പ്രവർത്തിക്കുന്നത്. കാടത്തമാണ് പൊലീസ് കാട്ടുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നു പ്രാവിശ്യം ആലോചിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം, അല്ലങ്കിൽ കാണാമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.