സിൽവർലൈൻ പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ

സിൽവർലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനം ഉയർന്നു.

പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം എന്തിനാണെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുമാത്രമേ നടപ്പിലാക്കാവൂ എന്നും പ്രതിനിധി പറഞ്ഞു.

ലൗ ജിഹാദ് പരാമർശത്തിൽ ജോർജ് എം.തോമസിനുമെതിരെ വിമർശനമുയർന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ നമ്മുടെ പാർട്ടിയിൽ പോലുമുണ്ടെന്നും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇങ്ങനെ പറഞ്ഞത് ചെറുതായി കാണരുതെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി ചൂണ്ടിക്കാട്ടി.