കെ-സ്വിഫ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരന് ​ദാരുണാന്ത്യം

തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ച് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം മലയ ജംഗ്ഷന് മുന്നിൽ വെച്ചാണ് അപകടം.

റോഡ് മുറിച്ച് കടക്കുകയായിരുന്ന പരസ്വാമിയെ കെ-സ്വിഫ്റ്റ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കെ-സ്വിഫ്റ്റ് ബസാണ് ഇടിച്ചതെന്ന് തെളിഞ്ഞത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയെന്നും ദൃക്‌സാക്ഷികൾ പറയുന്നു