ആന പാപ്പാനെ കുത്തിക്കൊന്നു..

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം കപ്പംവിളയിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. തുമ്പിക്കൈയില്‍ എടുത്ത് ചുഴറ്റി നിലത്തടിച്ചു കൊല്ലുകയായിരുന്നു.

തടിക്കടിയിലേക്ക് വീണ പാപ്പാനെ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പുറത്തെടുക്കാനായത്. ആന പാപ്പാന് സമീപം നിലയുറപ്പിച്ചിരുന്നു. പിന്നീട് ആനയെ ചങ്ങലയില്‍ ബന്ധിച്ചു.

ഉണ്ണി എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. ഇടവൂർക്കോണം സ്വദേശിയാണ് ഉണ്ണി. വെള്ളലൂരിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കണ്ണന്‍ എന്നാണ് ആനയുടെ പേര്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ആനയ്ക്ക് മദപ്പാടുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.