കെ.വി.തോമസിനെതിരായ കോണ്‍ഗ്രസ് വിലക്കില്‍ അണികള്‍ക്ക് തന്നെ കടുത്ത എതിര്‍പ്പാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെ.വി.തോമസിനെതിരായ കോണ്‍ഗ്രസ് വിലക്കില്‍ അണികള്‍ക്ക് തന്നെ കടുത്ത എതിര്‍പ്പാണുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി നയങ്ങള്‍ക്കെതിരെ സംസാരിക്കാനാണ് കെ.വി.തോമസിനെ വിളിച്ചതെന്നും മന്ത്രി പറഞ്ഞു. ബിജെപിക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെ ഏകീകരിക്കാന്‍ കഴിയും. ബിജെപി ഇതര സര്‍ക്കാരുകളുടെ എണ്ണം 11 ഉണ്ട്. അവയെ എങ്ങനെ യോജിപ്പിച്ച് കൊണ്ടു പോകാനാകും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന കടുത്ത അസംതൃപ്തിയുണ്ട്. ആ അസംതൃപ്തിയെ എങ്ങനെ രാഷ്ട്രീയമായി ബിജെപിക്കെതിരേ തിരിക്കാനാകും. ഇതൊക്കെ ചര്‍ച്ച ചെയ്യാനാണ് സെമിനാര്‍. സ്വാഭാവികമായും അത്തരമൊരു സെമിനാര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ വരുന്ന ഭൂരിപക്ഷ മതേതര മനസുകളില്‍ കടുത്ത അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. അത് വലിയ വികാരമായി മാറിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.