കുടിവെള്ളത്തിനും മരുന്നിനുമടക്കം നാളെ മുതല്‍ വിലകൂടും. പാരാസെറ്റാമോള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും കൂടും.ന്യായവില പത്തുശതമാനം കൂടുന്നതോടെ ഒരു ലക്ഷം രൂപ വിലയ്ക്ക് റജിസ്ട്രേഷന് ചെലവില്‍ മാത്രം ആയിരം രൂപ വര്‍ധിക്കും. ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ റജിസ്ട്രേഷന് പുതുക്കലിനുള്ള ഫീസും വര്‍ധിക്കും. അതിനിടെ ബസ് ഓട്ടോ ടാക്സി നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനം ആയിട്ടുണ്ട് .