അടുത്ത മാസം സിപിഎം പരിപാടിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനും ക്ഷണം ലഭിച്ചതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. കണ്ണൂരില്‍ ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ നടക്കുന്ന 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്.‘മുതിര്‍ന്ന നേതാക്കളായ അവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല. അത് താഴേത്തട്ടിലുള്ള അണികള്‍ക്ക് ഇഷ്ടപ്പെടില്ല. ഈ വിവരങ്ങള്‍ നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്താല്‍ അവര്‍ക്ക് അച്ചടക്ക നേരിടേണ്ടി വരുമെന്നും’ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.