പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. എറണാകുളം അങ്കമാലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷമായി മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. പതിറ്റാണ്ടുകളായി സുന്നി സംഘടനകളുടെ നേതൃസ്ഥാനത്ത് ഉണ്ട്. ഇസ്‌ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ശിഹാബ് തങ്ങൾ 1947 ജൂൺ 15 ന് മലപ്പുറത്തെ പാണക്കാടാണ് ജനനം.