യുക്രൈനിൽ സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് സെലെൻസ്കി

റഷ്യൻ ആക്രമണം രൂക്ഷമായി തുടരുമ്പോൾ യുക്രെയ്ന്‍ വിട്ടെന്ന പ്രചാരണം തള്ളി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി. യുക്രെയ്നിൽ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് ട്വിറ്ററിൽ പങ്കുവച്ച പുതിയ വിഡിയോയിൽ സെലെൻസ്കി പറഞ്ഞു. ‘ഞങ്ങള്‍ കീവിലുണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും’ എന്നും സെലെൻസ്കി പറഞ്ഞു. പെട്രോൾ ബോംബുകളുമായി റഷ്യൻ സൈന്യത്തെ ചെറുക്കാൻ ജനങ്ങളോട് സെലെൻസ്കി ആഹ്വാനം ചെയ്തു. 18,000 തോക്കുകൾ പൗരന്മാർക്കു കൈമാറിയിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിനു കൈമാറാനുള്ള യുഎസിന്റെ ജാവലിൻ ടാങ്ക് വേധ മിസൈലുകൾ എസ്തോണിയയിൽനിന്നു പുറപ്പെട്ടു. റഷ്യയുടെ അധിനിവേശത്തിനെതിരെ ഇടപെടാൻ സ്വന്തം സർക്കാരുകളെ നിർബന്ധിക്കണമെന്ന് യൂറോപ്യൻ പൗരന്മാരോടു സെലെൻസ്കി അഭ്യർഥിച്ചു. സ്വന്തം ചർച്ചയ്ക്കു തയാറാണെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും സെലെൻസ്കി വിഡിയോ സന്ദേശത്തിൽ പുടിനോട് അഭ്യർഥിച്ചു. ‘മരണം തടയാനായി നമുക്ക് ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാം’ എന്ന നിർദേശത്തിന് നവനാസ്തി സർക്കാരിനെ അംഗീകരിക്കില്ലെന്ന മറുപടിയാണു റഷ്യ നൽകിയത്.