മാതമംഗലത്തെ എസ് ആർ അസോസിയേറ്റ്സും സി ഐ ടി യുവും തമ്മിലുള്ള തർക്കം തീർന്നു, എസ് ആർ അസോസിയേറ്റ്സ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം മാതമംഗലത്തെ എസ് ആർ അസോസിയേറ്റ്സും സി ഐ ടി യുവും തമ്മിലുള്ള തർക്കം തീർന്നു. എസ് ആർ അസോസിയേറ്റ്സ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. വലിയ ലോഡുകൾ സിഐടിയു ചുമട്ടുതൊഴിലാളികൾ ഇറക്കും. കടയിൽ നിന്ന് കയറ്റുന്നതും മറ്റ് ചെറിയ ലോഡ്കളും പൂർണമായും കടയുടമ തന്നെ ഇറക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. ലേബർ കമ്മീഷണർ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സി ഐ ടി യു നേതാക്കൾ, കടയുടമ റാബിഹ് മുഹമ്മദ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.