വധഗൂഢാലോചനക്കേസ്; ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

വധഗൂഢാലോചനക്കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിൻ്റെ നിർദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം കിട്ടിയിട്ടുണ്ട്. കൂടുതൽ പേരിൽ നിന്ന് അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും.

ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടീസ് അയച്ചിരുന്നു. എന്നാൽ, തൻ്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല. ദിലീപിനെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് നീക്കം. 6 ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ കൂടി ഇന്ന് വൈകുന്നേരമോ നാളെയോ കൊണ്ട് ക്രൈംബ്രാഞ്ചിനു ലഭിക്കും.