മകം തൊഴാൻ എത്തി നയൻതാരയും വിഗ്നേഷ് ശിവനും

പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സിനിമ താരങ്ങളായ പാർവതിയും നയൻതാരയും മകം തൊഴാൻ ക്ഷേത്രത്തിലെത്തി. വിഗ്നേഷ് ശിവനൊപ്പമാണ് നയൻതാര മകം ദർശനത്തിനെത്തിയത്. സാധാരണ ഭക്തരെ പോലെ തന്നെ ക്യൂ നിന്നാണ് നയൻതാരയും വിഗ്നേഷും ദർശനം നടത്തിയത്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.