തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേര്‍ പിടിയിലായി. റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ബോംബെറിഞ്ഞ മിഥുന്‍ എന്നയാളെ ഇതുവരെ കിട്ടിയില്ല. മിഥുന്‍നായുള്ള തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോള്‍ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നുവെന്നാണ് ലഭിച്ച വിവരം. ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.