ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

നയപരമായ കാര്യങ്ങളിൽ ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കി കെപിസിസി നേതൃത്വം. സംസ്ഥാന നേതൃത്വത്തെ ചെന്നിത്തല നോക്കുകുത്തിയാക്കുകയാണെന്നാണ് ആരോപണം. വിഷയത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ചെന്നിത്തലയെ അറിയിക്കും. നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനവും മന്ത്രി ബിന്ദുവിനെതിരെ കോടതിയിൽ പോയതും പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ട്. ചെന്നിത്തലയെ നേരിട്ട് അതൃപ്തി അറിയിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.