സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. അടച്ചിട്ട സ്‌കൂളുകള്‍ ഫെബ്രുവരി 14 ന് തുറക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകളാണ് തുറക്കുന്നത്. കോളേജുകളുടെ പ്രവര്‍ത്തനം 7ന് പുനരാരംഭിക്കും. ഇന്ന് രാവിലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.
ഷിഫ്റ്റ് സംവിധാനത്തിലൂടെ തന്നെ ആയിരിക്കും ക്ലാസുകള്‍ തുടരുക. ആരാധനാലയങ്ങളില്‍ ഞായറാഴ്ചയും 20 പേരെ പ്രവേശിപ്പിക്കാം. ഞായറാഴ്ച നിയന്ത്രണം തുടരും. സി കാറ്റഗറിയിലുള്ള കൊല്ലം ജില്ല മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളിലുള്‍പ്പെടുക. മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തതിനാല്‍ കാസര്‍കോട് ജില്ലയില്‍ നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാവൂ.