മൻ കി ബാത്ത്ഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച്‌ പ്രധാനമന്ത്രി

മഹാത്മാഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 85-ാം പതിപ്പിലാണ് രാഷ്ട്ര നേതാക്കളെ മോദി ആദരിച്ചത്. ‘ഇന്ന് നമ്മുടെ ബഹുമാന്യനായ ബാപ്പു മഹാത്മാ ഗാന്ധിജിയുടെ ചരമവാർഷികമാണ്. ജനുവരി 30 ബാപ്പുവിന്റെ സന്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ രാജ്യം റിപ്പബ്ലിക് ദിനം ആചരിച്ചു. നേതാജി ബോസിന്റെ ജയന്തി ദിനമായ 23-ന് പ്രത്യേക പരിപാടിക്കും സാക്ഷ്യം വഹിച്ചു’, പ്രധാനമന്ത്രി റേഡിയോ പ്രോഗ്രാമിൽ പറയുന്നു.

കുടുംബത്തോടൊപ്പം ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘അമർ ജവാൻ ജ്യോതി’ അവരുടെ ത്യാഗത്തിന്റെ പ്രതീകമാണെന്ന് ചില വിമുക്തഭടന്മാർ എനിക്ക് എഴുതി…ദേശീയ യുദ്ധസ്മാരകം സന്ദർശിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു…’ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി നിരവധി പുരസ്‌കാരങ്ങൾ, അവാർഡുകളും പ്രഖ്യാപിച്ചു’ – മോദി പറഞ്ഞു.