സെക്രട്ടറിയേറ്റിലെ കൊവിഡ്; പഞ്ചിങ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ

സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകി. സെക്രട്ടറിയേറ്റിലെ 1000 ത്തിലധികം ജീവനക്കാർ കൊവിഡ് ബാധിതരെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

അതേസമയം മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന ര​ഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.