ഓൺലൈൻ ക്ലാസ്സിനിടയിൽ നഗ്നത പ്രദർശനം

സ്കൂളിൽ ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദര്‍ശനം നടന്നതായി പരാതി.കാസർഗോഡ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെയാണ് ഒരാള്‍ മുണ്ടഴിച്ച ദൃശ്യം പ്രചരിച്ചത്.
അധ്യാപികയുടെ പരാതിയെ തുടര്‍ന്ന്
അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് നഗ്നതാപ്രദർശനം നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ക്ലാസിൽ നിന്ന് പല കുട്ടികളും എക്സിറ്റാ വുകയായിരുന്നു. ദ്യശ്യത്തില്‍ ഉള്ള ആളുടെ മുഖം മറച്ച നിലയിലാണ്.