എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി.

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. ഫെബ്രുവരി 5 ന് എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി. വിധി വന്നതില്‍ ദുഃഖമുണ്ടെന്നും വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം, വിധിയെ എസ്എന്‍ഡിപി യോഗം മുന്‍ പ്രസി. സി കെ വിദ്യാ സാഗറും ബിജു രമേശും വിധിയെ സ്വാഗതം ചെയ്തു. ജനാധിപത്യ വിരുദ്ധമായി സംഘടന നടത്തിയിട്ട് വെള്ളാപ്പള്ളി ഇപ്പോള്‍ ദുഖിച്ചിട്ട് കാര്യമില്ലെന്ന് വിദ്യാ സാഗര്‍ പ്രതികരിച്ചു.