കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 68 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് മൊഗ്രാലിലെ മൊഹിദിന്‍ കുഞ്ഞിയാണ് പിടിയിലായത്.
അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ് പ്രസില്‍ വന്ന ഇയാളില്‍ നിന്നും കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. മിക്സര്‍ ഗ്രൈന്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം