സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനെന്ന് റഹീം

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ  പ്രവർത്തകൻ ധീരജിന്‍റേത്  ആസൂത്രിത കൊലപാതകമെന്ന്  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം. കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ കെ സുധാകരന് അറിയില്ലെന്ന് എ എ റഹീം ഇടുക്കിയില്‍ പറഞ്ഞു. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്നും എ എ റഹീം കുറ്റപ്പെടുത്തി.

കൊലപാതകത്തെ കോൺഗ്രസ്‌ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇതാണ് കൂടുതൽ ക്രൂരം. സംഭവത്തില്‍ കല്പിത കഥകൾ മെനയാന് സുധാകരൻ ശ്രമിക്കുകയാണെന്നും പ്രകോപനം അഴിച്ചുവിടാൻ കെഎസ്‍യുവും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നെന്നും എ എ റഹീം കുറ്റപ്പെടുത്തി. കൊലക്കത്തിയില്ലാതെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ല. ഗുണ്ടാ സംഘങ്ങളിലൂടെ അക്രമ രാഷ്രീയത്തിലൂടെ കേരളം പിടിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും എ എ റഹീം കുറ്റപ്പെടുത്തി.