കണ്ണൂര്‍ പൊടിക്കുണ്ട് പള്ളിക്കുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. പൊടിക്കുണ്ട് ജംഗ്ഷനില്‍ വെച്ച് രാവിലെ 9.30 ഓടെയാണ് സംഭവം. ആശുപത്രി റൂട്ടിലെ മായ ബസാണ് കത്തിയത്. ഗിയര്‍ ബോക്സിനടുത്തു നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നപ്പോള്‍ ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.