ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു

നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്. നിലമ്പൂര്‍ അമല്‍ കോളേജില്‍ കായികാധ്യാപകനാണ് നജീബ്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. രണ്ട് പേരായിരുന്നു ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

 

നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാല്‍ രണ്ട് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു.