കെ റെയിൽ; സിപിഐയിൽ രണ്ടഭിപ്രായമില്ലെന്ന് കാനം രാജേന്ദ്രൻ

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എതിരഭിപ്രായം ഉണ്ടാകാം പക്ഷെ സമന്വയത്തിലൂടെ മുന്നോട്ട് പോകും. കെ റെയിലിന്റെ വിശദമായ വിവരങ്ങൾ അറിയാത്തവരാണ് പ്രതിഷേധിക്കുന്നതെന്നും കാനം പറഞ്ഞു. പദ്ധതിക്ക് വിശദമായ ഡിപിആർ വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. പ്രാഥമിക നടപടികൾ പൂർത്തിയാക്കും. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ നടപ്പിലാക്കു. കെ റെയിൽ സിൽവർ ലൈൻ ഇടതുപക്ഷത്തിന്റെ പദ്ധതിയാണ്. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങൾ അറിയാതെയാണ്. എസ് രാജേന്ദ്രന്റെ സി പി ഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.