സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, പെട്രോൾ അടിക്കണ്ടല്ലോ:രാഹുൽ ഗാന്ധി

ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ എഴുതിയാണ് കോൺഗ്രസ് പ്രതിഷേധം. “സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ.” – കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.