വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും. ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ ഉള്ളത് 14 അംഗങ്ങള്‍ . മനുഷ്യ, വന്യമൃഗ സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ മനുഷ്യശേഷി, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ വരും. സമിതികള്‍ ചുരുങ്ങിയത് മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നും സർക്കാർ ഉത്തരവിൽ നിര്‍ദേശം ഉണ്ട്.