എല്‍.ജെ.‍ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ്

എല്‍.ജെ.‍ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് 3.30ന് മാധ്യമങ്ങളെ കാണും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന് ഷെയ്ക് പി ഹാരിസ് വ്യക്തമാക്കി.

രാജിക്ക് ശേഷം സിപിഎം , സിപിഐ നേതാക്കളുമായി ഇവർ സംഭാഷണം നടത്തിയിരുന്നു. സിപിഎമ്മിലേക്ക് പോകാൻ ധാരണയായെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസും മറ്റ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.