കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പിഎംഎ സലാം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്‌ലിം ലീഗ്. പഴകി പുളിച്ച ആരോപണങ്ങൾ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ലീഗിന്റെ മതേതര മുഖം തകർക്കാനാകില്ലെന്ന് പിഎംഎ സലാം വ്യകത്മാക്കി.

മുസ്‌ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഐഎം ശ്രമം നടത്തി.വ്യാജ ആരോപണങ്ങൾ കൊണ്ട് മുസ്‌ലിം ലീഗിനെ തളർത്താമെന്ന് സിപിഐഎം കരുതേണ്ടെന്നും പി എം എ സലാം പറഞ്ഞു.