വടകര താലൂക്ക് ഓഫീസിൽ തീപ്പിടിത്തം

വടകരയിലെ താലൂക്ക് ഓഫീസില്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമർന്ന് വീണു.  പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഓടുമേഞ്ഞ് പഴയ മേൽക്കൂരയുള്ളതാണ്. ഇതിൻ്റെ മുകൾ ഭാഗം കത്തി തീർന്നിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും കത്തിയ നിലയിലാണ്.  അകത്തു നിന്നാണ് തീപർടന്നത്. സമീപത്തെ സബ്ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു