തുടർ ഭരണം വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്ന കാഴ്ചപ്പാട് ഉണ്ടാക്കണം. പശ്ചിമ ബംഗാൾ, ത്രിപുര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
അതിനിടെ ഭരണം ലഭിച്ചതിൽ പാർട്ടിപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു.