വരുൺ സിംഗിന്‍റെ നിലയില്‍ പുരോഗതി

കുനൂ‍ർ ഹെലികോപ്ടർ അപകടത്തില്‍  ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍  സിങിന്‍റെ രോഗ്യ നിലയില്‍ പുരോഗതി. വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടർമാർ  അറിയിച്ചതായും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്.കൂനൂരിൽ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്.