സ്വന്തം മരണം ഇനി ഒരു മിനിറ്റിൽ സ്വയം ചെയ്യാം; സ്വിറ്റ്സർലാന്റിൽ നൈട്രജൻ കാപ്സ്യൂളിന്അംഗീകാരം

ഇനി സ്വന്തം മരണത്തെ ഒരു മിനിറ്റ് കൊണ്ട് മനോഹരമായി സ്വയം വരിക്കാം. സ്വിറ്റ്സർലാന്റിൽ ഇതിന് നിയമ പ്രശ്നനമില്ല. ഒരു മിനിട്ടുകൊണ്ട് മരണം ഉറപ്പു നൽകുന്ന നൈട്രജൻ കാപ്സ്യൂളിന് നിയമാംഗീകാരവും ലഭിച്ചു.

ന്യൂസീലൻഡിൽ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 1300ഓളം ആളുകൾ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു. ഇതിനു തുടച്ചയായാണ് സ്വയം പ്രവർത്തിപ്പിക്കാൻകഴിയുന്ന മെഷിൻ രംഗത്ത് ഇറക്കിയിരിക്കുന്നത്.

മെഷീനകത്തു കിടന്ന് തന്നെ ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ശരീരം പൂർണമായി തളർന്നവർക്ക് കണ്ണടച്ചാൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാൽ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സിറ്റ് ഇൻ്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നിൽ പ്രവർത്തിച്ചത്. നിലവിൽ ലിക്വഡ് സോഡിയം പെൻ്റെബർബറ്റൽ ഇൻക്ഷൻ വഴിയാണ് ദയാവധം അനുവദിക്കുന്നത്. ഇത് ദീർഘ നിദ്രയിലേക്ക് പോവുന്നതിലൂടെയാണ് സാധ്യമാവുന്നത്. മൂന്ന് മിനുട്ട് വരെ മയങ്ങാൻ തന്നെ സമയം എടുക്കാം. ഇതിനു പകരം രണ്ട് മിനുട്ട് കൊണ്ട് സ്വയം ചെയ്യാവുന്ന സൗകര്യമാണ് സാർക്കോ സൂയിസൈഡ് കാപ്സ്യൂൾ കൊണ്ടു വന്നിരിക്കുന്നത്.

നൈട്രജൻ ഗ്യാസ് നിറച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓക്സിജൻ ലെവൽ രണ്ട് സെക്കൻ്റിനകം ഒരു ശതമാനമായി കുറയും. ആഴത്തിലുള്ള ഒരു ഉറക്കത്തിലേക്ക് പോകുന്ന അനുഭവത്തിലൂടെയാണ് ഇത് മരണത്തിലേക്ക് നയിക്കുന്നത് എന്ന് എക്സിറ്റ് ഇൻ്റർ നാഷണൽ സ്ഥാപകൻ ഡോ. നിഷേക് പറയുന്നു.

മെഷീനെതിരെ വിമർശനങ്ങളും ഉയർന്നിട്ട്. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമർശകർ പറയുന്നു.