മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂൾ ആക്രമിച്ച സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂൾ ആക്രമിച്ച സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി. സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തെപ്പറ്റി പൊലീസിനെയും അധികൃതരെയും മുൻകൂട്ടി അറിയിച്ചിരുന്നെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. പൊലീസ്നിന്റെ ഭാഗത്ത്നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അക്രമികളെ തടയാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും സെന്റ് ജോസഫ് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം. സംഭവത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.