കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ

സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കർഷകർ മുന്നോട്ട് വെച്ച 6 ആവശ്യങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന

കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക,ലംഖിപൂർഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്,