കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് പുതിയ സംരംഭം. ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം.2006ലാണ് നിനുവും ഷോണും ബിനീഷും എന്റോള്‍ ചെയ്തത്.